വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം
പഠനസംഗ്രഹം:- കാണുന്നതും കാണാത്തതുമായ അനുഭവങ്ങളുടെ, പെരുമാറ്റങ്ങളുടെ സംയോജനമാണ് വായന. ഒരു ആശയത്തിന്റെ മൊത്തത്തിലുള്ള ആശയാഗ്രഹണമാണ് വായനയിലൂടെ നടക്കുന്നത്. വായന ഒരേസമയം ക്രയത്മക നൈപുണിയും സ്വീകരണനൈപുണീയുമാണ്. വായിക്കുമ്പോൾ നാം ആശയം സ്വീകരിക്കുകയാണ് ചെയ്യുന്നത് .എന്നാൽ വായനയുടെ അർത്ഥം സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഒരു സന്ദേശത്തെ വിശകലനം ചെയ്യുന്നതാണ് വായന,അതേസമയം വിവരങ്ങൾ ഊറ്റിയെടുക്കാൻ പര്യാപ്തവുമാണ് വായന. വായന എന്നത് ഒരു ഏകനായി എല്ലാം ഒരുപാട് ഉപനയപുണികൾ കൂടിച്ചേരുമ്പോഴാണ് വായന എന്ന ഏക നൈപുണിയല്ല.വിദ്യാർത്ഥികളിലെ വായനാ നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണ്. വിദ്യാർത്ഥികളിലെ വായനാനൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, വായന പണി വികസിപ്പിക്കാനുള്ള മാർഗങ്ങൾ, രീതികൾ, എന്നിവ ഈ അന്വേഷണത്തിലൂടെ കണ്ടെത്തുന്നു. ആമുഖം വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ് അറിവ് ശേഖരണം അറിവ് ശേഖരണത്തിന്റെ ആദ്യപടിയാണ് വായന .വായനയിലൂടെ വിദ്യാർഥികൾക്ക് അറിവുകൾ സ്വീകരിക്കാൻ കഴിയുന്നു. വിദ്യാർത്ഥികളുടെ വായന നൈപണി വികസിപ്പിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വള...