വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം
പഠനസംഗ്രഹം:-
കാണുന്നതും കാണാത്തതുമായ അനുഭവങ്ങളുടെ, പെരുമാറ്റങ്ങളുടെ സംയോജനമാണ് വായന. ഒരു ആശയത്തിന്റെ മൊത്തത്തിലുള്ള ആശയാഗ്രഹണമാണ് വായനയിലൂടെ നടക്കുന്നത്. വായന ഒരേസമയം ക്രയത്മക നൈപുണിയും സ്വീകരണനൈപുണീയുമാണ്. വായിക്കുമ്പോൾ നാം ആശയം സ്വീകരിക്കുകയാണ് ചെയ്യുന്നത് .എന്നാൽ വായനയുടെ അർത്ഥം സന്ദർഭത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഒരു സന്ദേശത്തെ വിശകലനം ചെയ്യുന്നതാണ് വായന,അതേസമയം വിവരങ്ങൾ ഊറ്റിയെടുക്കാൻ പര്യാപ്തവുമാണ് വായന. വായന എന്നത് ഒരു ഏകനായി എല്ലാം ഒരുപാട് ഉപനയപുണികൾ കൂടിച്ചേരുമ്പോഴാണ് വായന എന്ന ഏക നൈപുണിയല്ല.വിദ്യാർത്ഥികളിലെ വായനാ നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണ്. വിദ്യാർത്ഥികളിലെ വായനാനൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക്, വായന പണി വികസിപ്പിക്കാനുള്ള മാർഗങ്ങൾ, രീതികൾ, എന്നിവ ഈ അന്വേഷണത്തിലൂടെ കണ്ടെത്തുന്നു.
ആമുഖം
വിദ്യാഭ്യാസത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ് അറിവ് ശേഖരണം അറിവ് ശേഖരണത്തിന്റെ ആദ്യപടിയാണ് വായന .വായനയിലൂടെ വിദ്യാർഥികൾക്ക് അറിവുകൾ സ്വീകരിക്കാൻ കഴിയുന്നു. വിദ്യാർത്ഥികളുടെ വായന നൈപണി വികസിപ്പിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥി കേന്ദ്രീകൃതമായ അധ്യാപന രീതിയിൽ വിദ്യാർത്ഥികളുടെ വായന തൈപണി വികസിപ്പിക്കുന്നതിന് ധാരാളം മാർഗ്ഗങ്ങളുണ്ട്. വായന പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ ശ്രാവ്യ വായനയാണ് അത്യാവശ്യം. സ്വയം ആശയ ഗ്രഹണം നടത്തുകയും ആശയം മറ്റുള്ളവരെ ഗ്രഹിപ്പിക്കുകയും ചെയ്യുന്നതാണ് ശ്രാവ്യ വായന.ചെറിയ ക്ലാസുകളിൽ അധ്യാപകരുടെ വായനയെ തുടർന്ന് ക്ലാസിലെ മുഴുവൻ കുട്ടികളും സംഘമായി ഓരോ വാചകങ്ങളും വായിക്കുക. അധ്യാപിക ഒരു ഖണ്ഡിക വായിച്ചു കൊടുക്കുകയും ക്ലാസിലെ കുട്ടികൾ സംഘമായി അത് ഏറ്റുവായിക്കുകയും ചെയ്യുക. അതിനുശേഷം അതേ ഖണ്ഡിക തന്നെ ഓരോ കുട്ടിയെ കൊണ്ട് വായിപ്പിക്കുക. എന്നാൽ വലിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ പ്രയോജനം മൗനവായനയാണ് . മൗനവായന ഒരു മാനസിക പ്രവർത്തനമാണ്. ചെറിയ ക്ലാസുകളിൽ ബ്ലാക്ക് ബോർഡിൽ എഴുതിയതോ, ഫ്ലാഷ് കാർഡിൽ എഴുതിയതോ, വായിച്ച് മൗന വായന തുടങ്ങണം .പ്രധാന പാഠപുസ്തകത്തിന്റെ പഠന സമയത്ത് തന്നെ മൗന വായനയ്ക്ക് അവസരം നൽകണം. പുസ്തകത്തിൻറെ പഠനവേളയിലും മൗന വായന അനുയോജ്യമാണ്. മൗനമായ പാഠപുസ്തകങ്ങളിൽ തുടങ്ങി ഉപപാഠപുസ്തകങ്ങളിൽ കൂടി പരിപോഷിപ്പിച്ച് പരന്ന വായനയുടെ ലോകത്തേക്ക് കുട്ടിയെ നയിക്കാം.
ലക്ഷ്യങ്ങൾ
*വിദ്യാർത്ഥികളിലെ വായനനൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക് കണ്ടെത്തുക
*വായന വികസിപ്പിക്കാനുള്ള മാർഗങ്ങളും രീതികളും നിർദ്ദേശിക്കുക.
രീതികൾ
ഈ പഠനത്തിനായി വിവിധ അധ്യാപകരുടെ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു. വിവരസാങ്കേതികവിദ്യയിൽ ലഭ്യമായ വിവരങ്ങളും ശേഖരിച്ചു. വായനനൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്കിനെ കുറിച്ച് വിവരിക്കുന്ന ലേഖനങ്ങൾ വായിച്ചു.
ഡാറ്റാ വിശകലനം
ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ നിന്നും താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമായി
*വിദ്യാർത്ഥികളുടെ വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണ്.
*വായനനൈപുണീ വളർത്തുവാൻ അധ്യാപകർക്ക് ധാരാളം മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും.
* വായന നൈപുണിയുടെ വികസനം മികച്ച പഠന രീതികൾ സ്വീകരിക്കാൻ വിദ്യാർത്ഥിയെ സഹായിക്കും.
വ്യാഖ്യാനം
മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലാണ് ഒരു അധ്യാപകന്റെ ബോധന നിലവാരം ഇരിക്കുന്നത്. അത്തരത്തിൽ മികച്ച ബോധന നിലവാരമുള്ള അധ്യാപകന് വിദ്യാർഥികളിലെ വായനാശീലം വളർത്തിയെടുക്കാൻ സാധിക്കും. ക്ലാസ് മുറിയിലെ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ വായനാശീലം ഉള്ളവരാക്കി മാറ്റാൻ സാധിക്കും. ഭാഷാ പഠനത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് വായന .മറ്റ് അറിവുകൾ കണ്ടെത്തുന്നതിനും അറിവിനെ വികസിപ്പിക്കുന്നതിനും വായന സഹായകമാകുന്നു. ഭാഷ നൈപുണി എന്ന നിലയിൽ വായന വികസിപ്പിക്കുമ്പോൾ അതിനൊപ്പം വികസിപ്പിക്കാൻ സാധിക്കുന്ന ഒരുപാട് ബൈപുണികളും ഉണ്ട്. അതിലേക്ക് എല്ലാം വിദ്യാർത്ഥിയെ നയിക്കാൻ അധ്യാപകന് സാധിക്കുന്നു.
വായനാശീലം വളർത്തുന്നതിനുള്ള മാർഗങ്ങൾ
*ഓരോ ദിവസവും പ്രധാനപ്പെട്ട പത്രവാർത്തകൾ ക്ലാസിൽ വായിപ്പിക്കുക .
*ക്ലാസ് പിരീഡുകളിൽ തന്നെ ലൈബ്രറി സന്ദർശനത്തിന് പ്രത്യേക സമയം നൽകുക .
*ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് അതിൻറെ ഉള്ളടക്കം ക്ലാസിൽ അവതരിപ്പിക്കാൻ പറയുക .
*വായനാക്കുറിപ്പുകൾ എഴുതിക്കുക.
*വായനാ മത്സരങ്ങൾ സംഘടിപ്പിക്കുക.
*പ്രഭാഷണമേളകൾ സംഘടിപ്പിക്കുക .
*വാദപ്രതിവാദ മത്സരങ്ങൾ സംഘടിപ്പിക്കുക
വായന അഭ്യസിപ്പിക്കുന്നതിനുള്ള രീതികൾ
ചിത്രങ്ങളും അക്ഷര കാർഡുകളും
ചിത്രങ്ങൾക്കു നേരെ അവയുടെ പേര് എഴുതിയ കാർഡുകൾ വക്കാൻ നിർദ്ദേശിക്കുക അക്ഷരങ്ങൾ എഴുതിയിട്ടുള്ള കാർഡ് നൽകി പുതിയ വാക്കുകൾ നിർമിക്കുക
പദങ്ങൾ എഴുതിയ കാർഡുകൾ
പദങ്ങൾ എഴുതിയ കാർഡുകൾ നൽകി വാക്യ രൂപത്തിൽ സംയോജിപ്പിക്കുവാൻ ആവശ്യപ്പെടുക അക്ഷരങ്ങൾ ശബ്ദ രൂപത്തിൽ ആക്കി പിന്നീട് വാക്യ രൂപത്തിലാക്കുവാനും ആവശ്യപ്പെടുക
അക്ഷര ആൽബം
വർണ്ണ കടലാസുകളിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ കാർഡുകളിൽ ഒട്ടിക്കുക .അത് ഉപയോഗിച്ച് പദങ്ങൾ ഉണ്ടാക്കാം ഈ അക്ഷരങ്ങൾ ക്രമത്തിൽ അടുക്കി ആൽബം പോലെയാക്കി കുട്ടികൾക്ക് വായിക്കുവാൻ കൊടുക്കുക
വാക്യങ്ങൾ എഴുതിയ കാർഡുകൾ
ചെറിയ വാക്യങ്ങൾ എഴുതിയ നിരവധി കാർഡുകൾ കുട്ടികൾക്ക് കൊടുക്കുക. അത് വായിച്ചു നോക്കി ആശയാ
നുസരണം ക്രമത്തിൽ ആക്കാൻ ആവശ്യപ്പെടാം
ഉപസംഹാരം
വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിൽ അധ്യാപകർക്ക് പങ്കുണ്ട് .അതുപോലെതന്നെ വിദ്യാർഥികളുടെ വായന വികസിപ്പിക്കുന്നതിലും അധ്യാപകർക്ക് വളരെയധികം പങ്കുണ്ട് . വായനാ വികസിപ്പിക്കുന്നതിലൂടെ വിദ്യാർഥികളുടെ പഠനപരമായ സമഗ്ര വികസനത്തിലേക്ക് നയിക്കാൻ സാധിക്കുന്നു. വ്യത്യസ്തമായ ആസൂത്രണങ്ങളിലൂടെ അധ്യാപകർക്ക് വിദ്യാർഥികളുടെ വായന നൈപുണി വികസിപ്പിക്കാൻ സാധിക്കും
ഗ്രന്ഥ സൂചി
മാതൃഭാഷബോധനം പ്രവണതകളും രീതികളും-
സി എം ബിന്ദു
Comments
Post a Comment