നന്മമരം
ഒരു മനുഷ്യജീവി എന്ന നിലയിൽ സന്തോഷം,സങ്കടം, ഏകാന്തത എന്നിവക്കെല്ലാം കടിഞ്ഞാണിടാൻ നമുക്ക് സാധിക്കും...എന്നാൽ എത്ര ശ്രമിച്ചാലും അതിന് സാധിക്കാത്ത വികാരവിചാരങ്ങളും ജീവനുള്ള ഏതൊരു സൃഷ്ടിക്കും ദൈവം സമ്മാനിച്ചിട്ടുണ്ട്.അവയിൽ ഒന്നാണ് വിശപ്പ്! ഒരു പരിധി കഴിഞ്ഞാൽ സഹിക്കാനുള്ള ശേഷി നമുക്കില്ല.അത് അങ്ങനെയാണ്. ആധുനികതയുടെയും ധാരാളിത്തത്തിന്റെയും പരിഷ്കാരങ്ങൾ ഈ ലോകത്തെ തന്നെ സ്വാർത്ഥമാക്കിക്കൊ ണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ,ഒരു വശത്ത് ആർഭാട ജീവിതം നയിക്കുന്ന ഒരുപറ്റം പണച്ചാക്കുകളെയും മറുവശത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈ നീട്ടുന്നവരെയും കാണാം. ആമിർ അലി ഇവരിൽ പാവപ്പെട്ടവൻ്റെ പ്രതിനിധിയാണ്.ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം.തലചായ്ക്കാൻ ഒരു കൂര പോലുമില്ല.മാറ്റിയുടുക്കാൻ വസ്ത്രങ്ങളും ഇല്ല. ഇതൊന്നുമില്ലെങ്കിലും ജീവിതത്തോട് വെറുപ്പ് തോന്നിയിട്ടില്ല. തന്റെ കുടുംബത്തിന് ഒരു നേരത്തെ ആഹാരമെങ്കിലും കൊടുക്കുവാൻ അയാൾ യാചിച്ചിട്ടാണെങ്കിലും ശ്രമിക്കാറുണ്ട്. കളമശ്ശേരി സൗത്ത് സ്റ്റേഷന് സമീപമുള്ള റെയിൽവേ പാളത്തിനപ്പുറത്തുള്ള തൊടിയിൽ വലിച്ചു നീട്ടിയ ടാർപായിക്കടിയിലാണ് അവർ തലചായ്ച...